ചൂടന്‍ പെണ്‍കുട്ടി ഇമേജ് ഭാരമായി, ഗ്ലാമറസ്സ് ഫോട്ടോകള്‍ പങ്കുവച്ച ശേഷമുള്ള റിയാ സെന്നിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അനന്തഭദ്രം ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് റിയ സെന്‍. സിനിമകളിലേതെന്ന പോലെ റിയ സോഷ്യല്‍ മീഡിയയിലും താരമാണ്. താരത്തിന്റെ സെക്‌സിയും ബോള്‍ഡുമായുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ലോക്ക് ഡൗണിനിടയിലും താരം സെകിസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ് താനും. എന്നാല്‍ ഈ ചൂടന്‍ പെണ്‍കുട്ടിയെന്ന ഇമേജ് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ചെറുപ്പത്തില്‍ അത് മാനസിക സംഘര്‍ഷമുണ്ടാക്കിയിരുന്നുമെന്നുമുള്ള വെളിപ്പെടുത്തലാണ് ഇപ്പോള്‍ താരം നടത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമാ വേദിയില്‍ നിന്നും കിട്ടിയ ‘സെക്‌സി’ ഇമേജ് തനിക്ക് ഭാരമായിരുന്നെന്നും താരം പറഞ്ഞു.
അത് അക്കാലത്ത് വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ഇട്ടിരിക്കുന്ന ഡ്രസ്സുകള്‍ ശരിയായ രീതിയിലാണോ ശരീരം പുറത്തു കാണുന്ന വിധമാണോ എന്നിങ്ങനെയെല്ലാം എപ്പോഴും ഭയം തോന്നുമായിരുന്നു.

അതുകൊണ്ടു തന്നെ 2005 നും 2010 നും ഇടയില്‍ ചെയ്ത അപ്നാ സപ്നാ മണിമണി, ശാദി നമ്പര്‍ 1, ലവ് കിച്ചടി തുടങ്ങിയ സിനിമകളിലെ ഗ്ളാമറസായുള്ള വേഷം ചെയ്തത് ഏറെ പ്രയാസപ്പെട്ടായിരുന്നു. അതുകൊണ്ടു തന്നെ അന്നുകൊണ്ട് ഇനി ബോളിവുഡ് സിനിമകള്‍ വേണ്ടെന്ന് ബോധപൂര്‍വ്വം എടുത്ത തീരുമാനമാണ്. ബോളിവുഡില്‍ തനിക്ക് നഷ്ടം ഉണ്ടായെങ്കിലും ബംഗാളി സിനിമകളില്‍ അത് നേട്ടമായി മാറി.
ബംഗാളിയില്‍ തന്റേതായ രീതിയിലുള്ള ഗ്ളാമര്‍വേഷത്തില്‍ വന്ന താരത്തിന് വൈവിദ്ധ്യമായ അനേകം വേഷങ്ങള്‍ ചെയ്യാനായിയെന്നും താരം പറഞ്ഞു.1991 ല്‍ പുറത്തിറങ്ങിയ വിഷകന്യയായിരുന്നു റിമയുടെ ആദ്യ ചിത്രം. ബാലതാരമായിട്ടായിരുന്നു റിമ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →