സിനിമ അഭിനയ പ്രലോഭനം, വിവാഹ ആലോചന, ഇങ്ങനെ തുടക്കം. സ്വർണവും പണവും തട്ടിയെടുക്കൽ, ലൈംഗിക ചൂഷണം, സ്വർണ്ണക്കടത്ത്- അവസാനം ഇങ്ങനെ

കൊച്ചി: ചലച്ചിത്രനടി ഷംനയെ വിവാഹം ആലോചിക്കുകയും പിന്നീട് പണം ആവശ്യപ്പെടുകയും ഒടുവിൽ ഭീഷണിയും സമ്മർദ്ദവും ബ്ലാക്ക്മെയിലിംഗും നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തവർ വലിയൊരു കുറ്റവാളി സംഘമാണെന്നും ഇതിൽ പ്രധാനികൾ അടക്കം തിരശ്ശീലയ്ക്ക് പിന്നിൽ നിൽക്കുകയാണെന്നും വിവരം. വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയായ രണ്ടു പെൺകുട്ടികൾ കൂടി പോലീസിനെ ബന്ധപ്പെട്ടു. കൂടുതൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനും സ്വർണക്കടത്തിലെ പങ്കാളികളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന വിവരം ഉണ്ട്. പ്രലോഭനങ്ങളിൽ ഉൾപ്പെട്ടു പോയി ചതിയിൽ പെട്ടവർക്ക് പരാതി പറയാൻ കഴിയാത്ത സ്ഥിതിയാണ്.

സിനിമ മോഡലിങ് രംഗത്ത് സ്വപ്നങ്ങളുമായി ആയി നടക്കുന്ന പെൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആണ് സംഘം വലവീശി പിടിക്കുന്നത്. രംഗത്തേക്ക് കാലുകുത്താൻ ആഗ്രഹിക്കുന്നവരെ സമീപിക്കുന്നത് നല്ല അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഉടനെ തുടങ്ങാൻ പോകുന്ന പ്രോജക്ടിൽ വലിയ പങ്കാളിത്തം വാഗ്ദാനം ചെയ്യും. രണ്ടാം ഘട്ടത്തിൽ പണത്തിന് അല്പം കുറവുണ്ട് എന്ന് ധരിപ്പിക്കും. പെൺകുട്ടിയിൽ നിന്നും മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതേയോ പണമായും സ്വര്‍ണമായും വസ്തുവകകള്‍ തട്ടിയെടുക്കും. വീണ്ടും പണത്തിൻറെ ആവശ്യം ഉള്ളതുകൊണ്ട് പ്രോജക്ട് മുടങ്ങി എന്ന് ധരിപ്പിച്ചു ഇരകളെ വശപ്പെടുത്തി നിർത്തും. അടുത്തഘട്ടം സ്വർണ്ണക്കടത്തിനോ ലൈംഗികചൂഷണത്തിനോ ഉപയോഗിക്കലാണ്. രണ്ടിലും വഴി പെടുന്നവർക്ക് കുറ്റകൃത്യങ്ങളുടെ പങ്ക് ലഭിക്കും. അതോടെ ഇരകളായി തട്ടിപ്പുകാരുടെ സഹായികളായി മാറും. സമ്മർദ്ദവും ഭീഷണിയും ശാരീരിക മർദ്ദനവും ആയിരിക്കും പ്രതിരോധിച്ചാല്‍ മറുപടി. ഇങ്ങനെ വഞ്ചിതരായി പുറത്തുപറയാൻ മടിക്കുന്ന നിരവധി പേർ ഉണ്ട്.

സിനിമയിലും മോഡലിങ്ങിലും അവസരം നൽകാമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്ത സംഭവങ്ങളിൽ പരാതികൾ പൊലീസിന് മുന്നിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു പെൺകുട്ടികൾ പോലീസിനെ ഫോണിൽ വിളിച്ച് തങ്ങൾക്ക് പറ്റിയ ചതി അറിയിച്ചു. സ്വർണക്കടത്തിൽ പങ്കാളികളാക്കാൻ ശ്രമിച്ചുവെന്നും ലൈംഗികചൂഷണത്തിന് ശ്രമിച്ചുവെന്നും ആണ് പൊലീസിന് ലഭിച്ച വിവരം. തൃക്കാക്കര എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ഐ ജി വിജയ് സർക്കാർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം