തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55-ല്‍ ഒന്നൊഴികെയുള്ള ക്യാംപുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു. ശേഷിച്ച മലപ്പുറം താനൂരിലെ ക്യാംപ് തിങ്കളാഴ്ച പൂര്‍ത്തിയായി. കൊറോണ മൂലം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച പൂര്‍ത്തിയായി. ഈ മൂന്ന് വിഷയത്തിനുമായി എല്ലാ ജില്ലയിലും മൂല്യ നിര്‍ണയക്യാംപ് ഒരുക്കിയിരുന്നു. ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ജൂലൈ ആദ്യവാരം റിസള്‍ട്ട് പ്രസിദ്ധീകരിക്കും
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും
