യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിന്റെ കൊലപാതകം മുഖ്യപ്രതി ഷഫീഖ് 25 വർഷത്തിനു ശേഷം അറസ്റ്റില്‍

കോഴിക്കോട്‌: യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ഷഫീഖ് അറസ്റ്റിലായി. ബുധനാഴ്ച (24-06- 2020) രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് വന്നിറങ്ങിയത്. എംഎൽഎ പി വി അൻവറിന്റെ സഹോദരീ പുത്രനാണ് ഷഫീഖ്. ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇൻറർപോൾ സഹായത്തോടെ ഷഫീഖിനെ പിടികൂടണമെന്ന് 2018 ജൂലൈ 25ന് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 25 വർഷത്തിനു ശേഷമാണ് ആണ് ഷഫീക്ക് പിടിയിലാകുന്നത്.

ഒതായി അങ്ങാടിയിൽ 1995 ഏപ്രിൽ 13നാണ് ഓട്ടോറിക്ഷാ ഡ്രൈവർ പള്ളിപ്പറമ്പ് അബ്ദുൽ മനാഫ് (29) കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ സംഘം അബ്ദുൽ മനാഫ് വീട് കയറി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ആണ് ചെയ്തത്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന പി വി ഷൗക്കത്തലിയുടെ വീട്ടിൽ വച്ച് മകൻ പി വി അൻവറിന്റെയും മാലങ്ങാടൻ ഷെഫീക്ക്, മാലങ്ങാടൻ ഷെരീഫ്, മാലങ്ങാടൻ സിയാദ് എന്നിവരുടെയും നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. മനാഫിൻറെ പിതാവ് ആലികുട്ടിയുടെ കണ്മുന്നിൽ ആയിരുന്നു കൊലപാതകം.

പി വി അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികൾ ആയിരുന്നത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ എംഎൽഎ അൻവർ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മലനാടൻ ഷെരീഫ് നേരത്തെ കീഴടങ്ങിയിരുന്നു. കേസ് നടന്നുകൊണ്ടിരിക്കെ പി വി ഷൗക്കത്തലി മരണമടയുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →