പ്രവാസികൾക്ക് കൊറോണ പരിശോധന വേണ്ട ; പി പി ഇ കിറ്റ് ധ രിച്ചാൽ മതി

തിരുവനന്തപുരം : കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾ അവിടങ്ങളിൽ വച്ച് കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണ് എന്ന സർട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തി. പകരം യാത്രക്കാർ പി പി ഇ കിറ്റ് ധരിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകി. പി പി കിറ്റ് നൽകുന്ന ഉത്തരവാദിത്വം വിമാന കമ്പനിയ്ക്കോ വിമാനം ചാർട്ടർ ചെയ്യുന്ന ആളുകൾക്കോ ആയിരിക്കും എന്ന് സർക്കാർ വ്യക്തമാക്കി .ഇതോടെ സംസ്ഥാനത്ത് നീറിപ്പുകഞ്ഞു വന്നിരുന്ന പ്രവാസികളുടെ മടക്കയാത്രയ്ക്ക് മുമ്പുള്ള കൊറോണ പരിശോധന വിഷയത്തിന് പരിഹാരമായിരിക്കുകയാണ്.

സർക്കാരിന്റെ തീരുമാനം നമുക്കും രക്ഷിക്കാനുള്ള നടപടി മാത്രമാണ് എന്നും പ്രവാസി വിരുദ്ധമാണ് സർക്കാർ നടപടികളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →