ന്യൂഡൽഹി: കുവൈറ്റ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെക്കാൾ അപകടകാരിയായി കോവിഡ് ഭീതി മലയാളികളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ആയി 17 പേർ മരിച്ചത് ഭീതി മൂലം ഉണ്ടാകുന്ന ഹൃദയാഘാതത്തെ തുടർന്നായിരുന്നു എന്ന് വിദഗ്ധാഭിപ്രായം.
37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചവർ. നാട്ടിലേക്ക് മടങ്ങാനാവാത്തതിലുള്ള ആശങ്കയാണ് പ്രവാസികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളിൽ ബഹു ഭൂരിപക്ഷവും മലയാളികളാണ്. പുറംനാടുകളിൽ കേരളത്തിലെ പോലെ ആരോഗ്യസുരക്ഷ നൽകുന്നില്ല എന്നുള്ള ആധിയാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെന്ന് മന:ശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

