അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊല്ലാൻ ശ്രമിച്ചു. തലയ്ക്കടിച്ചും കട്ടി ലിലേക്ക് വലിച്ചെറിഞ്ഞുമാണ് കൊല്ലാൻ ശ്രമിച്ചത്. ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ് (40) നെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ കുഞ്ഞ് അബോധാവ സ്ഥയിലും ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ തലക്കു ള്ളിൽ കാര്യമായ ക്ഷതവും രക്തസ്രാവവും ഉണ്ട്. കുഞ്ഞ് കട്ടിലിൽ നിന്ന് വീണതാ ണെന്നാണ് ആശുപത്രിയിൽ മാതാപിതാക്കൾ ആദ്യം ധരിപ്പിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായി മറുപടികൾ പറയാൻ തുടങ്ങിയതോടെയാണ് ആശുപത്രി അധികൃത ർക്ക് സംശയം ആയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുഞ്ഞായതു കൊണ്ട് കൊല്ലാൻ ശ്രമിച്ചതണെന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്.
അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
