കോവിഡ് പോരാട്ടങ്ങളില്‍ രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം പിപിഇ കിറ്റാണ്. അടുത്തിടെ കനത്ത ചൂടിനെ തുടര്‍ന്ന് പുരുഷന്മാരുടെ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി സമയത്ത് പിപിഇ കിറ്റിന് അടിയില്‍ നീന്തല്‍ വസ്ത്രം മാത്രം ധരിച്ചെത്തിയ നഴ്സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. റഷ്യയിലെ നഴ്സായ നടേഷ സുക്കോവയാണ് ഇത്തരത്തില്‍ ജോലിക്കെത്തിയത്.
കടുത്ത ചൂട് സഹിക്കാന്‍ വയ്യാതെയാണ് ഇത്തരമൊരു രീതി സ്വീകരിച്ചത്. സുതാര്യമായ കവചിത വസ്ത്രങ്ങളിലൂടെ ഇവരുടെ അടിവസ്ത്രങ്ങള്‍ വ്യക്തമായി തന്നെ പുറത്തു കാണാമായിരുന്നു. ജോലിക്കിടെയുള്ള ഇവരുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ അവരെ തങ്ങളുടെ സ്പോര്‍ട്സ് വസ്ത്രങ്ങളുടെ മോഡലാക്കിയിരി ക്കുകയാണ് ഒരു ബ്രാന്‍ഡ്. നേരത്തെ ഇവര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. നിരവധി പേരാണ് നഴ്സിനെ പിന്തുണച്ച് രംഗത്തെത്തിയത്. അടി വസ്ത്ര കമ്പനികളും ഇവരെ മോഡലാക്കുമെന്ന വ്യക്തമാക്കിയിരുന്നു. ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള ഈ കവചം ധരിച്ച് ജോലി ചെയ്യുമ്പോള്‍ ചൂടും വിയര്‍പ്പുമൊക്കെ യായുള്ള ബുദ്ധിമുട്ട് പല ആരോഗ്യപ്രവര്‍ത്തകരും പലപ്പോഴായി പങ്കുവച്ചിട്ടു ള്ളതുമാണ്.
മോസ്കോയില്‍ നിന്ന് നൂറ് മൈല്‍ അകലെയുള്ള തുലയിലെ ആശുപത്രിയിലാണ് സംഭവം. നഴ്സിന്റെ വേഷത്തെക്കുറിച്ച് രോഗികളാരും തന്നെ പരാതി ഉയര്‍ത്തി യില്ലെന്നാണ് ചിത്രം പകര്‍ത്തിയ ആള് പറയുന്നത്. എന്നാല്‍ മെഡിക്കല്‍ വസ്ത്രങ്ങളുടെ ആവശ്യകത എന്നത് പാലിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ നഴ്സിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.