ഹോങ്കോങിന് മേല്‍ പിടിമുറുക്കി ചൈന, വിവാദ സുരക്ഷാ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഹോങ്കോങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനയുടെ വിവാദ നടപടിയില്‍ പുതിയ നീക്കം. ആഗസ്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞ നിയമത്തിന്റെ വിശദാംശങ്ങളില്‍ ചില കാര്യങ്ങള്‍ ഇന്നലെ (20-06-20) പുറത്ത് വിട്ടിരിക്കുകയാണ് ചൈന.

സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിശദാംശങ്ങള്‍ പ്രകാരം, നിയമ നിര്‍മാണം നടപ്പിലാക്കുന്നതിനായി ഹോങ്കോങില്‍ ചൈന ഒരു പ്രാദേശിക ദേശീയ സുരക്ഷാസമിതി രൂപീകരിക്കും. നഗര മേധാവി ലാമിന്റെ നേതൃത്വത്തിലാ യിരിക്കും ഇത് പ്രവര്‍ത്തിക്കുക. ബീജിങിലെ പുതിയ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്റെ മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും ഇതിനുണ്ടാവും. ഒരു മുഖ്യ ഉപദേശകനും സമിതിയില്‍ ഉണ്ടാവും. ബീജിങ് സേനയുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരു ടെയും പിന്തുണയോടെ ഹോങ്കോങിലെ കേസുകള്‍ അന്വേഷിക്കുന്നതിന് പുതിയ ലോക്കല്‍ പോലീസും പ്രോസിക്യൂഷന്‍ യൂണിറ്റുകളും സ്ഥാപിക്കും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കാന്‍ ജഡ്ജിമാരെ നിയമിക്കാനും ലാമിന് അധികാരമുണ്ടായിരിക്കും. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ഇതോടെ ശക്തമാകും.
ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്.

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമുണ്ടാക്കുന്ന പുതിയ സുരക്ഷാനിയമത്തിനെതിരേ ലോക രാഷ്ട്രങ്ങളിലെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്ന് ചൈനയുടെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് വന്നിരുന്നത്.
നിയമം, ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →