ബംഗളൂരു: 25 വയസ്സുള്ള യുവതിയെ കൊന്ന കേസിലാണ് സയനേഡ് മോഹനൻ പിടിയിലായത്. യുവതി പാചകക്കാരി ആയിരുന്നു. ഇവരെ ബലാത്സംഗം ചെയ്തു കൊന്നതാണ്. 2009-ലാണ് ഈ കേസ് നടന്നത്. എന്നാൽ ഇത് തെളിയിക്കപ്പെട്ടത് ചുരുളഴിഞ്ഞത് ഇയാൾ ഇതിനു മുൻപ് ചെയ്ത മറ്റു 19 കൊലകളെ കുറിച്ചുള്ള വിവരങ്ങളാണ്.
വിവാഹ വാഗ്ദാനം നൽകി ബംഗളൂരുവിൽ ലോഡ്ജിൽ കൊണ്ടുപോയ യുവതിയെ ഗർഭനിരോധന ഗുളികകൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് സൈനൈഡ് നൽകി കൊല്ലുകയായിരുന്നു ഇയാള്‍ക്കെതിരെയുള്ള കൊലപാതക കുറ്റങ്ങളുടെ വിധി ജൂൺ 24-ന് പറയാനാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനു മുൻപ് ചെയ്ത അഞ്ച് കൊലപാതകങ്ങൾക്ക് ഉള്ള വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റിയിരുന്നു.