മണ്ണാർക്കാട് നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ ജഡം കണ്ടെത്തി ,പോലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട്: മണ്ണാർക്കാട് റൂറൽ ബാങ്കിന് സമീപമുള്ള കെട്ടിടത്തിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. ഒറ്റക്കണ്ണൻ മുഹമ്മദാലി എന്നറിയപ്പെടുന്ന പുളി ക്കുഴിക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഫോറൻസിക് പരിശോധനകൾക്കായി മൃതദേഹം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. നിലവിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →