ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് സൂറത്തില്‍ പ്രതിഷേധം

സൂറത്ത് : ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് ടിവികളും മൊബൈലുകളും വലിച്ചെറിഞ്ഞ് ഗുജറാത്തില്‍ പ്രതിഷേധം. ഗുജറാത്തിലെ സൂറത്ത് നഗരത്തിലാണ് പ്രതിഷേധം നടന്നത്. രാജ്യത്തെ ജനങ്ങള്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ നേരത്തേ ആര്‍എസ്എസ് ആഹ്വാനം ഉണ്ടായിരുന്നു. സൂറത്ത് വരാച്ഛയിലെ പഞ്ച് രത്‌ന ബില്‍ഡിംഗിലെ താമസക്കാര്‍ ചൈനീസ് ടെലിവിഷനുകളും മൊബൈലുകളും കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രതിഷേധിച്ചത്. ചൈനക്കും ചൈനീസ് സൈനികര്‍ക്കുമെതിരെയായിരുന്നു മുദ്രാവാക്യം. ചൈനാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിച്ചു. ആളുകള്‍ കൂട്ടം കൂടി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ ജീവന്‍ അപഹരിക്കപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചൈനീസ് മൊബൈലുകളടക്കം ബഹിഷ്‌കരിക്കാനാണ് ആഹ്വാനം ചെയ്തത്. നേരത്തെ ജമ്മുവിലും ബം?ഗാളിലും ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →