ആശുപത്രിക്കുള്ളിലെ ദയനീയാവസ്ഥ വീഡിയോയായി പുറത്തുവിട്ടു: ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തരുതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിക്കുള്ളിലെ ദയനീയാവസ്ഥ വീഡിയോ എടുത്ത് ഷെയര്‍ ചെയ്ത ഡോക്ടര്‍ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍
സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തരുതെന്ന് ഡല്‍ഹി സര്‍ക്കാറിനോട് സുപ്രിം കോടതിയുടെ താക്കിത്.

ഇന്നലെ(17-06-20) ഇതുസംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്.

വീഡിയോ പങ്കുവെച്ച വടക്കന്‍ ഡല്‍ഹി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ താത്കാലികമായി പുറത്താക്കിയതായും അദ്ദേഹത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ എഎഫ് ഏര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആശുപത്രികളിലെ കൊറോണവൈറസ് രോഗികളുടെ ചികിത്സാ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടെയാണ് സത്യം പുറത്തുവന്നതിന് നിങ്ങള്‍ക്ക് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞത്. നിങ്ങള്‍ക്ക് സത്യം അടിച്ചമര്‍ത്താന്‍ കഴിയില്ല, ഡോക്ടര്‍മാരെ ഉപദ്രവിക്കുന്നത് നിര്‍ത്തുക, അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത്, അവര്‍ ജോലി ചെയ്യട്ടെ, ചൂഷണങ്ങള്‍ ഉടന്‍ തന്നെ നിര്‍ത്തുക. എന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം ആര്‍ ഷാ എന്നിവര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

നിലവില്‍ കൊവിഡ് ബാധിതര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ച് ആശുപത്രി മാനേജ്മെന്റുകളോട് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്ചതു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →