കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജ് എസ്.എഫ്, ഐ. നോതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി.
പത്താം പ്രതി കൊച്ചി മസ്ജിദ് റോഡില്‍ മേക്കാട്ട് ഹൗസില്‍ സഹല്‍ ആണ് കീഴടങ്ങിയത്.
വ്യാഴാഴ്ച (18/06/2020) എറണാകുളം സ്‌പെഷല്‍ കോടതിയിലാണ് കീഴടങ്ങിയത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫണ്ടായ സഹല്‍ ആണെന്നാണ് പോലീസ് കുറ്റപ്പത്രം.
കൊറോണ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ജയിലിലേക്ക് വിട്ടു. കഴിഞ്ഞ രണ്ടു കൊല്ലമായി ഒളിവിലായിരുന്നു സഹല്‍.
26 പ്രതികളും 125 സാക്ഷികളുമാണ് ഈ കേസിലുള്ളത്. ഈ സംഭവത്തില്‍ അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുനനെ കുത്തിയ മുഹമ്മദ് ഷമീം(31) 2019 നവമ്പറില്‍ കീഴടങ്ങിയിരുന്നു. ഒമ്പതു പ്രതികളുടെ വിചാരണ നടന്നു കഴിഞ്ഞു.

