ഷില്ലോങ്ങ്: ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച (16/06/2020)-ന് ആയിരുന്നു സംഭവം. ഈ സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈചൂംഗ് ബൂട്ടിയ ട്വിറ്ററില്‍ കുറിച്ചു.
‘നിയന്ത്രണരേഖയില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമാണെന്നാണ് എന്റെ ബലമായ സംശയം. ആഴ്ചകള്‍ക്കുമുമ്പ് ചൈനീസ് പൗരന്മാരുടെ ഇന്ത്യ വിടാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് അതിനുതക്ക തെളിവാണ്. ചൈനയുടെ ഹീനകൃത്യത്തില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. ചൈനയുടെ പ്രകോപനത്തിന് മുട്ടുമടക്കാതെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി തിരിച്ചടി നല്‍കുക തന്നെ വേണം.’ ബൂട്ടിയ ആവശ്യപ്പെട്ടു.
China had asked all its citizens to leave India few weeks back. The killing of our soldiers in LAC was a I think a planned one. We completely condemn this cowardly act of China. Indian Govt should take strong necessary action and not bow down to Chinese aggression pic.twitter.com/PToDa61mLv
— Bhaichung Bhutia (@bhaichung15) June 17, 2020
ഈ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇതിനെ തുടർന്ന് ശക്തമായ ഭാഷയിൽ അപലപിച്ചു കൊണ്ട് കായികതാരങ്ങൾ മുമ്പോട്ടു വന്നു. വിരാട് കോലി, രോഹിത് ശർമ, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ബാഡ്മിൻറൺ താരം സൈനാ നെഹ്‌വാൾ എന്നിവർ രംഗത്തെത്തി.