ന്യൂഡൽഹി: വൻതോതിൽ വിവരശേഖരം വിദേശങ്ങളിൽ കൈമാറപ്പെടുന്നു എന്ന ഇൻറലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം വരാൻ പോകുന്നു. 52 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയാണ് ഇൻറലിജൻസ് തയ്യാറാക്കിയിട്ടുള്ളത്. ഈ മൊബേല്‍ ആപ്പുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവയില്‍ വിലക്കേര്‍പ്പെടുത്തുകയോ ഇവയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യും. ടിക് ടോക്, സൂം, യുസി ബ്രൗസർ , എക്സെൻഡർ, ഷെയർഇറ്റ്, ക്ലീൻ മാസ്റ്റർ തുടങ്ങി ആപ്ലിക്കേഷനുകൾ നിരോധനത്തിന്റെ പട്ടികയിലുണ്ട് എന്നാണ് വിവരം. ഈ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ല. രാജ്യത്തിന് പുറത്ത് ഇവയിലെ വിവരശേഖരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ആണ് ഇത്. ഇൻറലിജൻസ് റിപ്പോർട്ട് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും എയർപോർട്ടിൽ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിരോധനം പുറപ്പെടുവിച്ചുകൊണ്ട് തീരുമാനമെടുക്കും.
ഈ പട്ടികയിലുള്ള ആപ്ലിക്കേഷനുകള്‍ താഴെ പറയുന്നവയാണ്.
- ടിക് ടോക്ക്
- വോള്‍ട്ട്-ഹൈഡ്
- വിഗോ വീഡിയോ
- ബിഗോ ലൈവ്
- വെയ്ബോ
- വീചാറ്റ്
- ഷെയര്‍ ഇറ്റ്
- യുസി ന്യൂസ്
- യുസി ബ്രൗസര്‍
- ബ്യൂട്ടിപ്ലസ്
- എക്സന്‍ഡര്‍
- ക്ലബ് ഫാക്ടറി
- ഹലോ
- ലൈക്ക്
- ക്വായ്
- റോംവെ
- ഷെയ്ന്
- ന്യൂസ്ഡോഗ്
- ഫോട്ടോ വണ്ടര്‍
- ആപസ് ബ്രൗസര്‍
- വിവ വീഡിയോ- ക്യു വീഡിയോ
- പെര്‍ഫെക്ട് കോര്‍പ്പ്
- സിഎം ബ്രൗസര്‍
- വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്)
- എംഐ കമ്മ്യൂണിറ്റി
- ഡിയു റെക്കോര്‍ഡര്‍
- യൂകാം മേക്കപ്പ്
- എംഐ സ്റ്റോര്‍
- 360 സെക്യൂരിറ്റി
- ഡിയു ബാറ്ററി സേവര്‍
- ഡിയു ബ്രൗസര്‍
- ഡിയു ക്ലീനര്‍
- ഡിയു പ്രൈവസി
- ക്ലീന്‍ മാസ്റ്റര്‍ – ചീറ്റാ
- കാഷേ ക്ലിയര്‍ ഡിയു ആപ്പ്സ് സ്റ്റുഡിയോ
- ബൈദു ട്രാന്‍സിലേറ്റ്
- ബൈദു മാപ്പ്
- വണ്ടര്‍ ക്യാമറ
- ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍
- ക്യുക്യു ഇന്റര്‍നാഷണല്‍
- ക്യുക്യു ലോഞ്ചര്‍
- ക്യുക്യു സെക്യൂരിറ്റി സെന്റര്‍
- ക്യുക്യു പ്ലെയര്‍
- ക്യുക്യു മ്യൂസിക്
- ക്യുക്യു മെയില്‍
- ക്യുക്യു ന്യൂസ്ഫീഡ്
- വിസിങ്ക്
- സെല്‍ഫിസിറ്റി
- ക്ലാഷ് ഓഫ് കിങ്സ്
- മെയില്‍ മാസ്റ്റര്‍
- എംഐ വീഡിയോ കോള്‍-ഷവോമി
- പാരലല്‍ സ്പേസ്.

