അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത പദ്ധതിക്ക് പിന്തുണ നല്‍കി അയപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പരപ്പില്‍ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനം ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു.  ഉച്ചയൂണ് 20 രൂപ നിരക്കിലും  ലഭ്യമാകും. 25 രൂപയ്ക്ക്  ചോറ് പാഴ്‌സലായും ലഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകരാണ് പാചകക്കാര്‍. ചടങ്ങില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോള്‍ ബിനോജ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീനാ സിന്തോള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5281/Janakeeya-hotel-at-Ayyappan-kovil.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →