തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആര്‍ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്മെന്റുമായി അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകള്‍ ജൂണ്‍ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും  keralasportscouncil.gmail.com ലും സ്വീകരിക്കും.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →