ഇനി കൂടുതൽ സംഘർഷങ്ങൾ ഇന്ത്യയുമായി അതിർത്തിയിൽ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ബെയ്ജിംഗ്: തിങ്കളാഴ്ച രാത്രിയിൽ 20 ഇന്ത്യൻ പട്ടാളക്കാർക്ക് ജീവഹാനിക്ക് ഇടയാക്കിയ സംഭവത്തിന്റെ ബാക്കിയായി കൂടുതൽ സംഘർഷങ്ങൾ ഇന്ത്യൻ അതിർത്തിയിൽ ഉണ്ടാകുന്നതിന് ആഗ്രഹിക്കുന്നില്ല എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. പരസ്പര ചർച്ചയിലൂടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ് എന്നും വക്താവ് സാവോ ലി ജിയാൻ കൂട്ടിച്ചേർത്തു. അതിർത്തിയിൽ ഉണ്ടായ സംഭവങ്ങൾക്ക് ചൈനയെ കുറ്റപ്പെടുത്തരുത് എന്നും അതിർത്തിയിലെ സാഹചര്യം സുസ്ഥിരവും നിയന്ത്രണ വിധേയവും ആണെന്ന് ലി ജിയാൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം