സുശാന്തിന്റെ മരണവാര്‍ത്ത താങ്ങാന്‍ കഴിഞ്ഞില്ല, ബന്ധുവായ യുവതി മരിച്ചു

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. സുശാന്തിന്റെ കസിന്‍ സുധാ ദേവിയാണ് അദ്ദേഹത്തിന്റെ മരണം നല്‍കിയ ഷോക്ക് താങ്ങാനാവാതെ മരിച്ചത്. ഇവരുടെ സംസ്‌കാരം ഇന്ന് (16-06-20) മുംബൈയില്‍ നടക്കും

സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ ഭക്ഷണമോ വെള്ളമോ കഴിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി പോലിസ് പറഞ്ഞു.

അതേസമയം, മുംബൈ വിലേപാര്‍ലെയിലുള്ള പവന്‍ ഹന്‍സ് ക്രിമറ്റോറിയത്തില്‍ സഹതാരങ്ങളുടെ സാന്നിധ്യത്തില്‍ സുശാന്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛനടക്കം ഏറ്റവും അടുത്ത ബന്ധുക്കളും കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനെത്തിയത്. പറ്റ്‌നയിലെ കുടുബ വീട്ടില്‍ നിന്ന് പുറപ്പെടും മുന്‍പാണ് വാര്‍ത്താ ഏജന്‍സിയോട് സുശാന്തിന്റെ അമ്മാവന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ല. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ല. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം. സുശാന്ത് സിംഗിന്റേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →