വീരമൃത്യു വരിച്ചവരെ ഓർത്ത് അഭിമാനം കൊള്ളുകയും ഒപ്പം അഗാധമായി വേദനിക്കുകയും ചെയ്ത്‌ യോദ്ധാക്കളുടെ കുടുംബാംഗങ്ങൾ

സൂര്യ പേട്ട് (തെലങ്കാന ) : ജനങ്ങളെയും മാതൃഭൂമിയേയും രക്ഷിക്കാൻവേണ്ടി അതിർത്തിയിൽ ശത്രു സൈന്യവുമായി ഏറ്റുമുട്ടി വീരമരണം വരിക്കുന്ന ഏതൊരു പോരാളിയുടേയും കുടുംബാംഗങ്ങളുടെ വികാരം തന്നെയാണ് ഗാൽവൻ താഴ്വരയിൽ ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയ സംഘത്തെ നയിച്ച് വീരമൃത്യു വരിച്ച സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുളയുടേതും. “എൻറെ ഒരേ ഒരു മകനാണ് സന്തോഷ് ബാബു. അവനെ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനിക്കുന്നു. എന്നാൽ രാജ്യത്തിനുവേണ്ടി ജീവൻ കൊടുത്ത അവനെ ഓർത്ത് അഭിമാനിക്കുകയും ചെയ്യുന്നു.” -മഞ്ജുളയുടെ വാക്കുകളിൽ അഗാധമായ വേദനയും മകനെ ഓർത്തുള്ള അഭിമാനവും ഒരുപോലെ നിറയുന്നു. സൂര്യ പെട്ട് സ്വദേശിയായ സന്തോഷ് ബാബു ഡൽഹിയിൽ ആണ് താമസമാക്കിയിട്ടുള്ളത്. ഭാര്യയും ഒരു മകനും ഉണ്ട്. ഒന്നരവർഷമായി ആയി ചൈനീസ് അതിർത്തിയിൽ സേവനം അനുഷ്ഠിക്കുന്നു. സന്തോഷ് ബാബുവിന്റെ അമ്മയുടെ വാക്കുകൾ ട്വിറ്ററിൽ നിരവധി ആളുകളെ കണ്ണീരണിയിക്കുന്നു.

More readഅതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇരുപതിലേറെ ഇന്ത്യന്‍ സൈനീകര്‍ക്ക് വീരമൃത്യു; 43 ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവഹാനി എന്ന് റിപ്പോര്‍ട്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →