കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ; 21 പേര്‍ക്ക് രോഗ മുക്തി

കണ്ണൂര്‍ : ജില്ലയില്‍ 10 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 15) കോവിഡ് ബാധ സ്ഥിരീകരി ച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നും ഇന്‍ഡിഗോ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളം വഴിയെ ത്തിയ വേങ്ങാട് സ്വദേശി 53 കാരന്‍, ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഗോ എയര്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മേലെചൊവ്വ  സ്വദേശി 55 കാരി, ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും ഐ എക്സ് 1716 വിമാന ത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും ജെ 9-407 വിമാനത്തില്‍ കൊച്ചി വിമാനത്താവളം വഴി യെത്തിയ ചപ്പാരപ്പടവ് സ്വദേശി 32 കാരന്‍ എന്നിവരാണ് വിദേശത്തു നിന്ന് എത്തി യവര്‍. ജൂണ്‍ ഒന്‍പതിന് മംഗള എക്സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരിക്കൂര്‍ സ്വദേശികളായ 62 കാരി, 36 കാരി, 46 കാരന്‍, രണ്ടുവയസ്സുകാരി, പത്തുവയസ്സുകാരി, ജൂണ്‍ 13 ന് സ്പെഷ്യല്‍ ട്രെയിനില്‍ (06345) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ചപ്പാരപ്പടവ് സ്വദേശി 21കാരി എന്നിവരാണ് മുംബൈയില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 309 ആയി. ഇതില്‍ 198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  

ഇവരില്‍ 21 പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജ് ആയത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കടമ്പൂര്‍ സ്വദേശി 20 കാരന്‍, മാലൂര്‍ സ്വദേശി 27കാരന്‍, മേക്കുന്ന് സ്വദേശി 24 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 70 കാരന്‍, പയ്യന്നൂര്‍ കോറോം സ്വദേശി 45 കാരി, മുഴപ്പിലങ്ങാട് സ്വദേശി 45 കാരന്‍, ചെറുവാഞ്ചേരി സ്വദേശി 50 കാരന്‍, പെരിങ്ങളം സ്വദേശി 67കാരന്‍, പാനൂര്‍ സ്വദേശി 64 കാരന്‍, കക്കാട് സ്വദേശി 65 കാരന്‍, പാച്ചപൊയ്ക സ്വദേശി 45 കാരന്‍, പുളിനമ്പ്രം സ്വദേശി 34 കാരന്‍, മാങ്ങാട്ടിടം സ്വദേശി 32 കാരന്‍, ഏച്ചൂര്‍ സ്വദേശി 36 കാരന്‍, മാലൂര്‍ സ്വദേശി 59കാരന്‍, മാലൂര്‍ സ്വദേശി 58 കാരി, മമ്പ്രം സ്വദേശി 44 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 38 കാരി, കുറ്റിയാട്ടൂര്‍ സ്വദേശി 41 കാരന്‍, വെള്ളൂര്‍ സ്വദേശി 55 കാരന്‍, മൊറാഴ സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ജില്ലയില്‍ നിലവില്‍ 13926 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 67 പേരും  കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 101 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 13719 പേരുമാണ് നിരീക്ഷണ ത്തില്‍ കഴിയുന്നത്.  ഇതുവരെ 10566 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10317 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9705 എണ്ണം നെഗറ്റീവാണ്. 249 എണ്ണ ത്തിന്റെ ഫലം ലഭിക്കാനുണ്ട്.


ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5243/covid-19-:-Kannur-Report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →