റഷ്യയ്ക്ക് ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പുടിന്‍

ന്യൂഡല്‍ഹി: ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉടന്‍ റഷ്യയെത്തുമെന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍

ലോകത്ത് ലഭ്യമായ ഏറ്റവും വേഗമുള്ള മിസൈലിന്റെ 17 മടങ്ങ് വേഗക്കൂടുതലുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ അമേരിക്ക നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുടിന്‍ ഇന്ന് (15-06-20) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ യുദ്ധക്കപ്പലുകളും ബോംബറുകളും ജെറ്റ് ഫൈറ്ററുകളും നൂറു കണക്കിനു ഹെലികോപ്റ്ററുകളും ടാങ്കുകളും സൈനിക ഉപഗ്രഹങ്ങളും റോക്കറ്റുകളും മിസൈലുകളും ഒക്കെ യുഎസ് നിര്‍മിക്കുന്നുണ്ടെന്നായിരുന്നു ട്രംപ് പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡില്‍ ചൈനയും ഹൈപ്പര്‍ സോണിക് മിസൈല്‍ അവതരിപ്പിച്ചിരുന്നു. ഡിഎഫ്-17 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ചൈന അവതരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ബെയ്ജിങ്ങില്‍ നടന്ന പരേഡിലാണ് ഹൈപ്പര്‍സോണിക് മിസൈല്‍ അവതരിപ്പിച്ചത്.

എന്നാല്‍ ഈ മിസൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല. അള്‍ട്രാ ഹൈ സ്പീഡ് മിസൈലിന്റെ ആറ് ഫ്‌ലൈറ്റ് ടെസ്റ്റുകള്‍ (2014 മുതല്‍) നടത്തിയതിനു ശേഷമാണ് ചൈന ഔദ്യോഗികമായി അവതരിപ്പിച്ചത്. അതേസമയം അടുത്ത വര്‍ഷം വരെ ഡിഎഫ് – 17 വിന്യസിക്കില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →