ഇടം കൈ കൊണ്ട് ക്രിക്കറ്റ് കളിക്കണം,കൈലാസത്തില്‍ പോകണം…. സുശാന്തിന്റെ യാത്ര ആ 50 സ്വപ്‌നങ്ങള്‍ ബാക്കിയാക്കി

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ വിടവാങ്ങലോടെ താരത്തെ കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
താരത്തിന്റെ ബക്കറ്റ് ലിസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

50 ഓളം ആഗ്രഹങ്ങളാണ് താരം കഴിഞ്ഞ സെപ്റ്റംബറില്‍ പങ്കുവെച്ചത്. 2019 ല്‍ നടന്‍ ഇന്‍സ്റ്റഗ്രാമിലാണ് താന്‍ നേടിയെടുക്കാനാഗ്രഹിക്കുന്ന 50 സ്വപ്നങ്ങള്‍ പങ്കുവെച്ചത്. ഒന്നു മുതല്‍ 50 വരെ നമ്പറിട്ട് കുറച്ചു പേപ്പറുകളില്‍ എഴുതിയവയാണ് നടന്‍ ഷെയര്‍ ചെയ്തിരുന്നത്.

താരം പങ്കുവെച്ച ലിസ്റ്റില്‍ 20ല്‍ പരം ആഗ്രഹങ്ങള്‍ മാത്രമാണ് സഫലമായത്. ഒരു ആരാധകനാണ് ഇപ്പോള്‍ ഇത് പങ്കുവെച്ചിരിക്കുന്നത്.

വിമാനം പറത്താന്‍ പഠിക്കുക, ക്രിക്കറ്റ് മത്സരം ഇടത് കൈ കൊണ്ട് കളിക്കുക, മോഴ്‌സ് കോഡ് പഠിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ശൂന്യാകാശത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ സഹായിക്കുക, , ചാംപ്യനൊപ്പം ടെന്നീസ് കളിക്കുക, ആയിരം മരങ്ങള്‍ നടുക, എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു സായാഹ്നം ചെലവിടുക,കൈലാസത്തില്‍ പോകുക,യൂറോപ്പിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുക,സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുക, ഒരു ചാമ്പ്യനൊപ്പം ചെസ് കളിക്കുക, വിമാനം പറത്താന്‍ പഠിക്കണംനല്ലൊരു അമ്പെയ്ത്ത്കാരനാകണം, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക, ഒരു ലംബോര്‍ഗിനി സ്വന്തമാക്കുക,ഇന്ത്യയില്‍ ഏറ്റവും വലിയ ലൈബ്രറി നിര്‍മ്മിക്കുക,100 അമ്മമാരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുക, റൊണാള്‍ഡോയ്ക്കൊപ്പം ഫുട്ബോള്‍ കളിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളും സുശാന്ത് എഴുതി വെച്ചിരുന്നു.പഠിച്ച ഡല്‍ഹി എന്‍ജിനീയറിങ് കൊളജിലെ ഹോസ്റ്റലില്‍ ഒരു വൈകുന്നേരം ചെലവഴിക്കാനും താരം ആഗ്രഹിച്ചിരുന്നു. 1000 മരം നടാനും ഒരാഴ്ച കാട്ടില്‍ പോയി താരമസിക്കണം, അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കണം ഇങ്ങനെ തുടരുന്നു സുഷാന്തിന്റെ ആഗ്രഹങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →