കൊച്ചി: വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ സബ് കലക്ടര്‍ അന്വേഷിക്കും. കര്‍ണാടകത്തിലെ മംഗലാപുരത്തുനിന്ന് എറണാകുളത്തെ ഉദയംപേരൂരില്‍ എത്തിയതാണ് വിദ്യാര്‍ഥി. ക്വാറന്റൈന്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മണിക്കൂറുകളോളം റോഡില്‍ ഓട്ടോറിക്ഷയില്‍ കഴിയേണ്ടിവന്നു. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് അന്വേഷണ ചുമതല. പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനുമാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
വിദ്യാര്‍ഥിക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതില്‍ വീഴ്ച; സംഭവത്തെ ക്കുറിച്ച് സബ് കലക്ടര്‍ അന്വേഷിക്കും
