സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തലശ്ശേരി: കണ്ണൂര്‍ മനേക്കരയില്‍ സിആര്‍പിഎഫ് ജവാന്റെ നേതൃത്വത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ രാഹുലിനെയാണ്(30) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

അവധി അവസാനിച്ചശേഷവും ഇയാള്‍ നാട്ടില്‍തന്നെ തുടരുകയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ഇയാളും സംഘവും ബൈക്കുകളിലെത്തി സിപിഎം കിഴക്കേ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെ ആക്രമിച്ചത്. ആയുധമേന്തിയ അക്രമി കളില്‍നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രനെ സംഘം പിന്തുടര്‍ന്നു ചെന്ന് വെട്ടുകയായിരുന്നു. കാലില്‍ ആഴത്തില്‍ വെട്ടേറ്റ ചന്ദ്രന്‍ ഇപ്പോഴും തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചന്ദ്രനോടൊപ്പമുണ്ടായിരുന്ന കുന്നുമ്മല്‍ ബ്രാഞ്ച് അംഗം വിജയനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കണ്ണൂരിലും മാഹിയിലുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഹുല്‍. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →