യുഎസിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: അഞ്ച് അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ഡെലവെയറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയരമുള്ള ഹിന്ദു പ്രതിമയാണിത്.
ന്യൂ കാസിലിലെ ഹോളി സ്പിരിറ്റ് പള്ളിയിലെ ‘ലേഡി ക്വീന്‍ ഓഫ് പീസ്’ പ്രതിമയ്ക്ക് ശേഷം ഡെലവെയറിലെ രണ്ടാമത്തെ വലിയ മത പ്രതിമയാണ് ഹനുമാന്‍ പ്രതിമ.

കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത പ്രതിമ പണി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തതായി ഇന്ന്(14-06-20) പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിമ നിര്‍മ്മിച്ച് ക്ഷേത്രത്തില്‍ എത്തിച്ചുകഴിഞ്ഞാല്‍, ക്ഷേത്ര പുരോഹിതന്മാര്‍ സാധാരണയായി അഞ്ച് മുതല്‍ 10 ദിവസം വരെ അഗ്‌നി വഴിപാടുകളും മറ്റ് ആചാരങ്ങളും നടത്തുമെന്ന് ഹിന്ദു ടെമ്പിള്‍ അസോസിയേഷന്‍ പ്രസിഡന്റ പതിബന്ദ ശര്‍മ്മ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ഈ ചടങ്ങുകളില്‍ കൂടുതല്‍ ഒത്തുചേരലുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →