ഭൂപടത്തിലും അധിനിവേശം, ഇന്ത്യന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂപ്രദേശങ്ങളും തന്ത്രപ്രധാന മേഖലകളുമായ ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളില്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്‌കരണത്തിനുള്ള ബില്ല് നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി.

രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ അവതരിപ്പിച്ച സുപ്രധാന ഭരണഘടന ഭേദഗതി ബില്ലാണ് ഇന്ന് (13-06-20) പാസാക്കിയത്.

പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കുന്നതിനുള്ള ബില്‍ പരിഗണിക്കുന്നതിനുള്ള നിര്‍ദേശം ജൂണ്‍ ഒമ്പതിന് പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

മെയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം ധാര്‍ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ നീളമുള്ള തന്ത്രപ്രധാനമായ റോഡ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. റോഡ് ഉദ്ഘാടനത്തിനെതിരെ നേപ്പാള്‍ രൂക്ഷമായി പ്രതികരിക്കുകയും റോഡ് നേപ്പാളിന്റെ ഭൂപ്രദേശത്തിലൂടെയാണ് കടന്നുപോകുന്നുന്നതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ റോഡ് പൂര്‍ണമായും തങ്ങളുടെ പ്രദേശത്തിനകത്താണെന്ന പ്രസ്താവനയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →