സിനിമ നടി രമ്യാ കൃഷ്ണൻ സഹോദരിയും സഞ്ചരിച്ച കാറിൽ നിന്നും പിടിച്ചെടുത്തത് നൂറിലേറെ കുപ്പി മദ്യം

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരമായ രമ്യാകൃഷ്ണയുടെ കാറിൽ നിന്നും നൂറിലധികം മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപേട്ട ചെക്പോസ്റ്റിൽ വെച്ചാണ് സംഭവം. രമ്യ കൃഷ്ണനും സഹോദരിയും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

മഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ ഈറോഡിലെ മുട്ടുകാട് വെച്ചാണ് ചെന്നൈ കാനത്തൂർ പോലീസ് കാർ പരിശോധിച്ചത്. കാർ ഓടിച്ചിരുന്ന സെൽവ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി മുതലായ ഭാഷകളിൽ അഭിനയിച്ച സൂപ്പർ താരമാണ് രമ്യ കൃഷ്ണൻ.

Share
അഭിപ്രായം എഴുതാം