തൃശൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനതിന്റെ ഭാഗമായി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് വിസ്‌ക് സ്ഥാപിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ എ. ഷീജയ്ക്കാണ് വിസ്‌ക് കൈമാറിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിസ്‌ക് രൂപ കല്പന ചെയ്തത്. ഒരു ചെറിയ മുറി പോലെ നിര്‍മ്മിച്ചിരിക്കുന്ന വിസ്‌കിന്റെ അകത്തു കയറി സാമ്പിള്‍ പരിശോധന സാധ്യമാക്കുന്നു. രണ്ട് പ്രത്യേക അതിരുകളോട് കൂടിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു അറ്റത്ത് സ്വാബ് എടുക്കാനുള്ള സൗകര്യവും അടുത്ത അറ്റത്ത് രക്തപരിശോധനയും നടത്താന്‍ സാധിക്കുന്നു. വെറും രണ്ടു മിനിറ്റ് കൊണ്ട് പരിശോധനക്ക് ആവശ്യമായ സ്വാബ് എടുക്കാന്‍ കഴിയും. സാമ്പിള്‍ എടുത്തതിന് ശേഷം വിസ്‌കില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള കാല് കൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസിങ് യൂണിറ്റിലൂടെ അണുനശീകരണവും സാധ്യമാകുന്നു.
തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫാബ് ലാബ് വിഭാഗമാണ് വിസ്‌ക് നിര്‍മ്മിച്ചത്. ഒരു വിസ്‌കിന്റെ നിര്‍മ്മാണ ചിലവ് 40000 രൂപയാണ്. തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ കോവിഡ് വിസ്‌ക്, സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ റോബോട്ട്, പെഡല്‍ ഓപ്പറേറ്റഡ് സാനിറ്റൈസിങ് യൂണിറ്റ്, എയറോസോള്‍ ബോക്സസ് തുടങ്ങിയവ രൂപകല്‍പന ചെയ്ത അതെ സംഘമാണ് ഇവിടെയും വിസ്‌ക് നല്‍കിയത്. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ അജയ് ജയിംസിന്റെ മേല്‍ നോട്ടത്തില്‍ വിദ്യാര്‍ത്ഥികളായ സൗരവ് പി എസ്, പ്രണവ് ബാലചന്ദ്രന്‍, അശ്വിന്‍ കുമാര്‍, എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക് പിന്നില്‍. ഡോ നോബി നെല്‍സണ്‍, നോഡല്‍ ഓഫീസര്‍ ഡോ ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5160/covid-visks-at-taluk-hospital-thrissur.html