തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. കണ്ണൂര് ഇരിട്ടി പയ്യഞ്ചേരി പി കെ മുഹമ്മദ് (70) ആണ് മരിച്ചത്.
മെയ് 27ന് മുഹമ്മദ് മസ്കറ്റിൽനിന്ന് എത്തിയത്. ബുധനാഴ്ചയാണ് മുഹമ്മദിന് കൊറോണ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പേ മരണമടഞ്ഞു. മുഹമ്മദിനെ മകന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച മരിച്ച തൃശൂർ എങ്ങണ്ടിയൂർ സ്വദേശി കുമാരന് കൊറോണ ബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. കുമാരന് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

