മയിലിനെ കൊന്ന് കറിവയ്ക്കുന്നതിനിടെ വനപാലകര്‍ പിടികൂടി, 5 നാടന്‍തോക്കുകളും കണ്ടെടുത്തു

പുനലൂര്‍: തെന്മല ശെന്തുണി വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തോടുചേര്‍ന്ന റോക്ക് ഫുട്ട് എസ്റ്റേറ്റ് കെട്ടിടത്തില്‍ മയിലിറച്ചി കറിവയ്ക്കുന്നതിനിടെ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമന്‍ പുല്ലിത്തടത്തില്‍ വീട്ടില്‍ ജെയിംസ് വര്‍ഗീസ്(34), തൊടുപുഴ ആലംകോട് കല്ലിടുക്കല്‍ വീട്ടില്‍ സിജോ ജോയി (42), കുളത്തൂപ്പുഴ വില്ലുമല ചെമ്പനഴിതടത്തില്‍ വീട്ടില്‍ ഷാജി(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് അഞ്ച് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

എസ്റ്റേറ്റ് ജീവനക്കാരായ മൂന്നുപേരും ചേര്‍ന്ന് മയിലിനെ കൊന്ന് ഇറച്ചി കറി വയ്ക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജീ. സജിവ്കുമാറിന്റെ നേതൃത്വത്തിലെത്തിയ വനപാലകരാണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് നാടന്‍ തോക്കുകളും കണ്ടെടുത്തു. ചൊവ്വാഴ്ച പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →