തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ കനത്ത മഴയും ശക്തമായ മിന്നലും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. കാലവര്‍ഷം ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ വരുന്ന നാലുദിവസം സംസ്ഥാനത്ത് പരക്കെ മഴ പെയ്യും. ബുധനാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. വ്യാഴാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.