മലപ്പുറം: കല്‍കുണ്ടില്‍ ചരിഞ്ഞ കാട്ടാനയെ അട്ടി- ആര്‍ത്തല റോഡരികിലെ സ്വകാര്യ തോട്ടത്തില്‍ ദഹിപ്പിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത് ഒച്ചപ്പാടിനിടയാക്കി. ഇതിനു 100 മീറ്റര്‍ ചുറ്റളവില്‍ ജനവാസമുണ്ട്. ആനയെ ദഹിപ്പിച്ചാല്‍ അതിന്റെ ദുര്‍ഗന്ധം ദിവസങ്ങളോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. മാത്രമല്ല, മഴപെയ്താല്‍ ഈ തോട്ടത്തില്‍നിന്ന് പുറത്തേക്കുവരുന്ന വെള്ളം ഒലിപ്പുഴയിലേക്കാണ് ഒഴുകിയിറങ്ങുക. ഇത് പരിസരമലിനീകരണത്തിന് കാരണമാവുമെന്നാണ് നാട്ടുകാരുടെ പരാതി.
എന്നാല്‍, ആനയെപ്പോലെ ഒരു വലിയ ജീവിയുടെ ശരീരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയെന്നത് ഏറെ പ്രയാസമാണെന്നും അവശിഷ്ടം വരാത്ത രീതിയില്‍ സ്ഥലം വൃത്തിയാക്കിക്കൊള്ളാമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. കരുവാരക്കുണ്ട്, കാളികാവ് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

