ന്യൂഡല്‍ഹി: കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കിയ നിലയില്‍ ഹോട്ടലിനുമുന്നില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ ഹോട്ടലിന് മുമ്പില്‍ തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ട്ടണ്‍ ശ്രദ്ധയില്‍പ്പെട്ട സ്ഥലവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 25- 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് അറിയിച്ചു. കാര്‍ട്ടണില്‍ നീലനിറമുള്ള ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ഹോട്ടലിനു മുന്നില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി
