കണ്ണൂര്‍: മണ്ണിടിച്ച് പുഴ നികത്തുന്നതു ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീനി ആലക്കോടിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സെന്റ് മേരീസ് നഗര്‍ ജെയിംസ് വടക്കേക്കുറ്റ് എന്നയാള്‍ക്കെതിരേയാണ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പുഴ ശുചീകരണത്തിന്റെ മറവില്‍ ആലക്കോട് പുഴയിലെ തുരുത്ത് ഇടിച്ചുനിരത്തുകയും വന്‍മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് ഇയാളുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ശ്രീനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. മാധ്യമസ്വാതന്ത്യത്തെ തടസപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ജെയിംസിനെതിരേ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
മണ്ണിടിച്ച് പുഴ നികത്തുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
