പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജൂൺ 10 ന് നടത്തുവാൻ നിശ്ചയിച്ച മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ലേയ്ക്ക് മാറ്റി. ഈ സാഹചര്യത്തിൽ 9, 10 തീയതികളിലും അദാലത്തിലേക്കുളള അപേക്ഷ ഓൺലൈൻ വഴി സ്വീകരിക്കും. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. സിഎംഡിആർഎഫ്, എൽആർഎം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതി, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 12 ന്
