അയോധ്യ വിഷയം അഭ്രപാളിയിലെത്തിക്കാന്‍ കങ്കണ, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ചിത്രമായിരിക്കുമെന്ന് നടി

അയോധ്യ : അയോധ്യ വിഷയം സിനിമയാക്കാന്‍ ഒരുങ്ങി നടി കങ്കണ റണൗത്ത്. അപരാജിത അയോധ്യ എന്ന പേരിട്ട ചിത്രത്തിലൂടെ നിര്‍മാതാവിന്റെ വേഷത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് താരം.

ബാഹുബലി തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും അപരാജിത അയോധ്യയെന്ന് താരം പറഞ്ഞു. ഇന്നലെ ഞായറാഴ്ച(07-06-20) മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.

വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് അപരാജിത അയോധ്യ പറയുന്നത് എന്നാണ് കങ്കണയുടെ വാക്കുകള്‍. ഇത് തന്റെ ജീവിതം തന്നെ പ്രതിഫലിക്കുന്നതാണെന്നും അതിനാലാണ് ആദ്യത്തെ നിര്‍മാണത്തിനായി ഈ വിഷയം തന്നെ എടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.

നൂറ് കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു രാമജന്മ ഭൂമി തര്‍ക്കം. 80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. കാരണം ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമിയാണ് ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായത്. ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഒടുവില്‍ ഇന്ത്യയുടെ മതേതര മനോഭാവത്തെ ഉള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നത്. കങ്കണ പറഞ്ഞു.

അയോധ്യ -ബാബറി മസ്ജിദ് വിഷയത്തില്‍ നിരവധി ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതാദ്യമായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും കങ്കണ പറയുന്നു.കാമറയുടെ പിന്നില്‍ നില്‍ക്കാനാണ് താന്‍ ഇത്തവണ ആഗ്രഹിക്കുന്നതെന്നും നിര്‍മ്മാതാവിന്റെ ജോലിയില്‍ പൂര്‍ണമായും മുഴങ്ങുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →