കൊണ്ടോട്ടി: കൊറിയര്‍വഴി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്ന രണ്ടുപേര്‍ അറസ്റ്റിലായി. കൊണ്ടോട്ടി പോലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്നാണു പിടികൂടിയത്. ഹിജാസ്, അകീല്‍ എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. 2000 രൂപ നിരക്കിലാണ് മയക്കുമരുന്ന് സ്റ്റാംപ് ഇവര്‍ വിറ്റിരുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാണിവരെന്ന് പോലീസ് പറഞ്ഞു. കൊറിയര്‍വഴിയും ഇവര്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കിയതായി പൊലീസ് പറഞ്ഞു.