75കാരനായ വൃദ്ധനെ തള്ളിയിട്ട സഹപ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഎസ് പോലിസ് യൂണിറ്റില്‍ കൂട്ടരാജി. ബഫലോ പോലിസ് യുണിറ്റിലെ 57 ഉദ്യോഗസ്ഥരാണ് രാജിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ജോര്‍ജ് ഫ്‌ലോയിഡ് കൊലക്കെതിരായ പ്രതിഷേധപരിപാടിക്കിടെയാണ് സംഭവം. ഇന്ന് ശനിയാഴ്ച(06-06-2020)യാണ് പോലിസുകാര്‍ രാജിവച്ചത്.
പ്രതിഷേധത്തിനിടെ 75കാരന്‍ താഴെവിണതിനെ തുടര്‍ന്ന് ചോര ഒലിപ്പിച്ച് നില്‍ക്കുന്ന വിഡിയോ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലിസുകാരെ സസ്‌പെന്‍ഡ് ചെയതത്

