റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രോജെക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ പത്തിന് വൈകിട്ട് അഞ്ചിനുമുൻപ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി) ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ എൻജിനിയറിങ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം-695016 (minivp@cet.ac.in ) എന്ന വിലാസത്തിൽ അയയ്ക്കണം. ഇലക്ട്രിക്കൽ എൻജിനിയറിങ് മാസ്റ്റർ/ ബാച്ചിലർ ബിരുദവും ANSYS MAXWELL  സോഫ്റ്റ് വെയറിൽ മെഷീൻ ഡിസൈനിംഗിലും പെർഫോമൻസ് അനാലിസിസിലും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും വേണം. ഒരു വർഷത്തെ കാലാവധിയിൽ കരാർ നിയമനമായിരിക്കും.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/84313

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →