മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96ാം സ്ഥാനത്താണ് വോഡാഫോണ്‍- ഐഡിയയുടെ സ്ഥാനം. ഒരു മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 14,625 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 2019 നവംബര്‍ 11ലെ കണക്കുപ്രകാരം 243ാമത്തെ റാങ്കായിരുന്നു കമ്പനിക്കുണ്ടായിരുന്നത്, വിപണിമൂല്യമാകട്ടെ 8,477 കോടിയും. കമ്പനിയുടെ ഓഹരിവില 22 ശതമാനം ഉയര്‍ന്ന് 10.50 രൂപ നിലവാരത്തിലെത്തി..
വിപണിമൂല്യം 26,522 കോടിയായി; രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു
