ബൗദ്ധസംസ്‌കൃതിയുടെ പ്രതീകമായ ശില്‍പങ്ങള്‍ നശിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക് അധിനിവേശ കശ്മീരില്‍നിന്ന് പിന്മാറാന്‍ പാകിസ്താനോട് ഇന്ത്യ

ന്യൂഡല്‍ഹി: ഗില്‍ഗിത്ത് ബാള്‍ട്ടിസ്താനിലെ അനധികൃത കൈയേറ്റങ്ങള്‍ എത്രയുംവേഗം പാകിസ്താന്‍ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ചിലാസിലെ പുരാതന ബൗദ്ധശിലാ കൊത്തുപണികള്‍ നശിപ്പിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളവയാണ് ഇവ. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ കൊത്തുപണികള്‍. പാകിസ്താന്‍ ഇവിടെ അനധികൃതമായി കൈയേറിയിട്ടുണ്ട്. പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയിലാണ് ഭീകരര്‍ ഈ നാശമെല്ലാം വരുത്തിയതെന്നും ഇന്ത്യ വിമര്‍ശിച്ചു.

പാക് കൈയേറ്റം അതീവഗുരുതരമാണെന്നും പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്നുമാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാട്. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകളെ ഇന്ത്യ നിരന്തരം നിരീക്ഷിച്ചുവരുകയാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് ഈ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇന്ത്യ പാകിസ്താന് ശക്തമായ താക്കീതു നല്‍കിയിരിക്കുന്നത്. എതുനിമിഷവും ആ ക്യാംപുകളെ ആക്രമിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →