തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ദിവസംതോറും രേഖപ്പെടുത്തുന്നത്. 19 ദിവസംമുമ്പ് 10,000 രോഗികള്‍ മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ രോഗികളുടെ എണ്ണം 28,694 ആയി. ചെന്നൈ നഗരത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ജൂലൈ അവസാനത്തോടെ ഒന്നരലക്ഷമാവുമെന്ന് എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല പ്രവചിക്കുന്നു. ഇതില്‍ 1600ഓളം പേര്‍ മരിക്കും. രോഗവ്യാപനം തടയുന്നതിനും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഈ സര്‍വകലാശാലയുടെ സ്ഥിതിവിവര കണക്കുകളാണ്. ചെന്നൈ നഗരത്തില്‍ മാത്രം ഇതുവരെ 18,693 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →