തൃശൂര്‍: ഇസ്ലാംമത പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. ചിറമനേങ്ങാട് എന്‍ജിനിയറിങ് കോളേജിനു സമീപം താമസിക്കുന്ന കാളകുളങ്ങര കെ കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. ഇയാള്‍ മുമ്പും ഇത്തരം പ്രവൃത്തികള്‍ നടത്തിയതായി ആരോപണമുണ്ട്. സമസ്ത കുന്നംകുളം താലൂക്ക് കമ്മിറ്റി, എസ്വൈഎസ് കുന്നംകുളം മണ്ഡലം കമ്മിറ്റി, കേരള മുസ്ലിം ജമാ അത്ത് കമ്മിറ്റി ഉള്‍പ്പെടെ നിരവധി മുസ്ലിം സംഘടനകള്‍ ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രവാചകന് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍
