കൊറോണ വ്യാപനം; 24 മണിക്കൂറില്‍ 9000ലേറെ രോഗികള്‍, ആശ്വാസം; ആരോഗ്യമന്ത്രാലയത്തിലെ പ്രിതിരോധ സെക്രട്ടറിയ്ക്കും രോഗബാധ; ഇന്ത്യയില്‍ വ്യാപിക്കുന്ന വൈറസിന് ശക്തി കുറവെന്നതുമാത്രം

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ സെക്രട്ടറി അജയകുമാർ അടക്കം നിരവധി ഉദ്യോഗസ്ഥന്മാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസം അജയകുമാറുമായി ഇടപഴകിയ മുപ്പതോളം പേരെ കണ്ടെത്തുകയും അവർ സെൽഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ആയിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം.

രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലധികം ആയി. ഇതുവരെ 2,17,965- കൊറോണ കേസുകളാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. 1,04 242 പേർ രോഗ വിമുക്തരായി. 6091 മരണമാണ് ഉണ്ടായിട്ടുള്ളത്.

24 മണിക്കൂറില്‍ 9000ലേറെ രോഗികള്‍, ഇന്ത്യയില്‍ വ്യാപിക്കുന്ന വൈറസിന് ശക്തി കുറവെന്നതുമാത്രം ആശ്വാസം.

ഇന്ത്യയില്‍ അത്യന്തം അപകടകരമായ നിരക്കില്‍ കൊറോണ വ്യാപനം നടക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 24 മണിക്കൂര്‍ സമയത്തിനിടയ്ക്ക് 9304 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോക്ഡൗണിനു ശേഷം ഇളവുകള്‍ പ്രഖ്യാപിച്ച് നഗര- ഗ്രാമീണവ്യത്യാസമില്ലാതെ ഇന്ത്യ സജീവമായിത്തുടങ്ങിയ നാളുകളെ പ്രതീക്ഷിച്ചിരുന്ന ഏവരും ഇപ്പോള്‍ കടുത്ത മൗനത്തിലായി.

പ്രതിരോധശേഷി കുറവുള്ളവരുടെ ശരീരത്തില്‍ വൈറസ് സാന്നിധ്യം കൂടുതലായിരിക്കും. വിദേശങ്ങളില്‍ നടന്ന പഠനങ്ങളിലും വൈറസിന്റെ സാന്നിധ്യവും രോഗത്തിന്റെ തീവ്രതയും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ വൈറസുകളുടെ എണ്ണം നേരിയ രോഗലക്ഷണമുള്ളവരിലേതിനെക്കാള്‍ 60 മടങ്ങ് കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.

ഇന്ത്യയിലുണ്ടാവുന്നത് കോവിഡിന്റെ ശക്തികുറഞ്ഞ ആക്രമണമാണെന്ന് പഠനം. രാജ്യത്ത് കോവിഡ് പരിശോധന നടത്തിയ സാംപിളുകളില്‍ 84 ശതമാനത്തിലും വൈറസുകളുടെ എണ്ണം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ വൈറസുകളുടെ എണ്ണം കുറഞ്ഞ രോഗികളില്‍നിന്നുള്ള രോഗവ്യാപന സാധ്യതയും കുറവാണ്. ഇത്തരം രോഗികളില്‍നിന്ന് ശരാശരി 0.8 ആളുകള്‍ക്കുമാത്രമാണ് രോഗം പകരുകയുള്ളൂ. ഏഴുശതമാനത്തില്‍ മാത്രമാണ് ഉയര്‍ന്നതോതില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായത്. ഉയര്‍ന്ന വൈറസ് സാന്നിധ്യമുള്ളവരില്‍നിന്ന് ശരാശരി 6.25 പേരിലേക്ക് വ്യാപനമുണ്ടാകും.

കോവിഡ് പോസിറ്റീവാകുന്ന പലരും പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്തവരാണ്. ഓരോ രോഗിയിലുമുള്ള വൈറസ് സാന്നിധ്യത്തിന്റെ തോത് അണുവ്യാപനത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യത്തിന്റെ തോത് കണ്ടെത്തി ഉയര്‍ന്നതോതില്‍ വൈറസുള്ളവരെ സമ്പര്‍ക്കത്തിന് അവസരം നല്‍കാതെ ക്വാറന്റീനിലാക്കണം.

രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ വകഭേദത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. ഐ/എ3ഐ എന്നയിനം വൈറസാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 സാംപിളുകളില്‍ 41 ശതമാനത്തിലും കണ്ടെത്തിയത് ഇത്തരം വൈറസാണെന്നും ഐസിഎംആറിന്റെ കീഴിലുള്ള അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) നടത്തിയ പഠനത്തില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം