പാചകത്തിന് ചെലവേറും; ഗാര്‍ഹിക സിലിണ്ടറിന് 11.50ഉം വാണിജ്യ സിലിണ്ടറിന് 110 രൂപയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചകത്തിന് ചെലവേറും; ഗാര്‍ഹിക സിലിണ്ടറിന് 11.50ഉം വാണിജ്യ സിലിണ്ടറിന് 110 രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന ഇന്നുതന്നെ പ്രാബല്യത്തില്‍വരും. ഇതുപ്രകാരം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 593 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 616 രൂപയും മുംബൈയില്‍ 590 രൂപയും ചെന്നൈയില്‍ 606 രൂപയുമാണ് വില.

വില വര്‍ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല. ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 8.3 കോടി കുടുംബങ്ങള്‍ക്ക് ഉജ്വല പദ്ധതിപ്രകാരം മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. ജൂണ്‍ 30 വരെ സൗജന്യ സിലിണ്ടറിന് അര്‍ഹതയുണ്ട്. എല്‍പിജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ വിലവര്‍ധനയ്ക്കു കാരണം. പെട്രോളിയം ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വര്‍ധനവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →