മദ്‌റസ അധ്യാപകര്‍ക്കുള്ള ധനസഹായം, അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള മദ്‌റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ലോക്ഡൗണ്‍ മൂലം പല അധ്യാപകര്‍ക്കും സമയത്ത് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Share
അഭിപ്രായം എഴുതാം