അമ്മയെ കഴുത്ത് അറത്ത് കൊന്നശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച മകൻ

കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം: തൃക്കൊടിത്താനം കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് കൊല്ലപ്പെട്ടത്. 27 കാരനായ ജിതിന്‍ ബാബു ആണ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ ശനിയാഴ്ച (30/05/2020) രാത്രി പത്തരയോടെയാണ് സംഭവം. തിരുവല്ലയില്‍ പോയി മദ്യം വാങ്ങി രാത്രി വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ടിവി കാണാന്‍ സമ്മതിച്ചില്ല. വഴക്കിനിടെ ആക്രമിക്കാന്‍ ശ്രമിച്ച അമ്മയുടെ കയ്യില്‍ നിന്ന്‌ ചുറ്റിക പിടിച്ചു വാങ്ങി. കറിക്കത്തി കൊണ്ട് കുത്താന്‍ ചെന്നപ്പോള്‍ അമ്മയെ തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് കഴുത്തറുത്ത് കൊന്നു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. കസിന്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം കൊടുത്തു. പിന്നാലെ അയല്‍വാസിയായ മാമനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പോലീസ് ജിതിനെ അറസ്റ്റു ചെയ്തു. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മുതല്‍ ശത്രുവിനെ പോലെ പെരുമാറുകയായിരുന്നു. ആഹാരം പോലും തരാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോയിക്കോളാന്‍ പറഞ്ഞു. നിരന്തരമായി മാനസികപീഡനം അനുഭവിച്ചിരുന്നു. ഇതെല്ലാമാണ് കൊല്ലാനുള്ള കാരണമെന്ന് പൊലീസിനോട് ജിതിന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തു മണിയോടെ ജിതിന്‍ തിരുവല്ലയില്‍ നിന്ന്‌ മദ്യം വാങ്ങി തിരിച്ചു വന്നു. ടി വി കാണാന്‍ ശ്രമിച്ചപ്പോള്‍ അമ്മ വഴക്കിനു ചെന്നു. വഴക്കിനിടെ ചുറ്റികകൊണ്ട് മാതാവ് ജിതിനെ അടിക്കാന്‍ ശ്രമിച്ചുവെന്നും ജിതിന്‍ ചുറ്റിക തിരിച്ചുവാങ്ങി എന്നുമാണ് പറയുന്നത്. പ്രകോപിതയായ മാതാവ് കറിക്കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചു. ശരീരത്തില്‍ പോറല്‍ ഉണ്ടായി. കത്തി പിടിച്ചുവാങ്ങി മാതാവിനെ തള്ളിയിട്ടു നെഞ്ചില്‍ കയറിയിരുന്നു കഴുത്ത് അറക്കുകയായിരുന്നു. കൊല നടത്തിയ ശേഷം വാങ്ങിക്കൊണ്ടുവന്ന മദ്യം കഴിച്ചു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. കസിന്‍സ് എന്ന പേരുള്ള കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കൂടെ ശബ്ദ സന്ദേശവും . പിന്നെ മാമനെ വിളിച്ച് കാര്യം പറഞ്ഞു. മാമന്‍ ആദ്യം അത് വിശ്വസിച്ചില്ല. സുഹൃത്തിനെയും കൂട്ടി പോലീസിനെ വിവരം അറിയിച്ചു. പോലീസിനെയും കൂട്ടി വീട്ടില്‍ ചെന്നപ്പോള്‍ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്തു കടന്ന പോലീസ് കുഞ്ഞന്നാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ ജിതിന്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.

കുഞ്ഞന്നാമ്മക്ക് രണ്ടു മക്കളാണുള്ളത്. ഒരു മകന്‍ ബാംഗ്ലൂരില്‍ ഐ ടി കമ്പനിയില്‍. ഇളയ മകന്‍ ജിതിന്‍ വിദേശത്തായിരുന്നു. ഷാര്‍ജയില്‍ ഫാബ്രിക്കേഷന്‍ പണിയാണ് ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ വിദേശത്ത് നിന്നും തിരിച്ചു വന്നതിനു ശേഷമാണ് മകന് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായത്. തനിച്ചു താമസിച്ചിരുന്ന ഇവര്‍ക്ക് ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മകനുമായി നിരന്തരം വഴക്കിടുമായിരുന്നു. അമ്മ ഒരാള്‍ക്ക്‌ സ്വര്‍ണം നല്‍കിയ സംഭവമായി കഴിഞ്ഞ ദിവസം നടന്നിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികള്‍ക്ക് ഇവരുടെ വീടുമായി യാതൊരു സഹകരണവും ഇല്ലായിരുന്നു.

തൃക്കൊടിത്താനം സി ഐ അനൂപ് കൃഷ്ണ, എസ് ഐ ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊല നടത്തിയ ജിതിനെ സ്ഥലത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. ഇന്ന് (31-05-20) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →