ന്യൂഡൽഹി:ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്ക്കോട്ട് മോറിസൺ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ സമൂസയും ചട്ടിണിയും ട്വിറ്ററിൽ ഞായറാഴ്ച പോസ്റ്റ് ചെയ്തത് ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകാമായിരുന്നു. വെജിറ്റേറിയൻ ആയതിനാൽ ഇഷ്ടപ്പെടും എന്നും സന്ദേശത്തിൽ പറയുന്നു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ പാചകം ഇന്ത്യക്കാരും വിദേശികളുമായ ആഘോഷത്തോടെ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു വിഭവങ്ങൾ കൂടി ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി കമൻറുകൾ വരുന്നുണ്ട്.